Tuesday, December 8, 2009

ഇരയിമ്മന്‍ തമ്പിയുടെ പ്രസിദ്ധമായ ആട്ടക്കഥയാണ് “കീചകവധം”-അതിലെ ദണ്ഡകം.ചില ഭാഗം താളമില്ലാതെയും ചില ഭാഗം “ചമ്പ/ഝമ്പ” താളത്തിലുമായാണ് കഥകളിയില്‍ ദണ്ഡകങ്ങള്‍ ചൊല്ലിവരുന്നത്.രാഗത്തിനു പേരു പറയാനും പ്രയാസം

മുരിങ്ങൂര്‍ ശങ്കരന്‍പോറ്റി എഴുതിയ കുചേലവൃത്തം ആട്ടക്കഥയിലെ “അജിത!ഹരേ!ജയ!” എന്നു തുടങ്ങുന്ന പദം.
രാഗം : ശ്രീ
താളം : ചെമ്പട (ആദി)


Tuesday, September 29, 2009

ശ്രീ.എന്‍ .കെ.ദേശത്തിന്റെ ഒരു കുട്ടിക്കവിത.മോഹനരാഗച്ഛായയിലാണു ചൊല്ലിയിരിയ്ക്കുന്നത്

Tuesday, September 8, 2009

പ്രണയം പോലും തനിയ്ക്കു നിഷിദ്ധമായിരുന്നു എന്ന തിരിച്ചറിവിലെത്തിച്ചേരുന്ന, അത്താഴപ്പട്ടിണിക്കാരനായ അദ്ധ്യാപകന്റെ ദുസ്ഥിതി വ്യക്തമാക്കുന്ന ഈ “കത്തുന്നകത്ത്” രചിച്ചത് വി.ടി.കുമാരന്മാസ്റ്റര്‍
രാഗം : കാപി

Monday, September 7, 2009

ശ്രീ.ബാലേന്ദു രചിച്ച “നെയ്ത്തിരി” നാരായണീയത്തിന്റെ സ്വതന്ത്ര പരിഭാഷയാണ്.അതിലെ “നാമകരണം” എന്ന ഭാഗം കാനഡ,നീലാംബരി എന്നീ രാഗങ്ങളില്‍...

Wednesday, September 2, 2009

സ്കൂളില്‍ “പ്രവേശനഗാന”മായി ചൊല്ലിയതാണ് “ശങ്കരചരിതം” വൃത്തത്തിലുള്ള ഈ ശ്ലോകങ്ങള്‍.സ്വന്തം രചനയും സംവിധാനവും.
രാഗം : മദ്ധ്യമാവതി
ഇന്ദുവദന എന്ന വൃത്തത്തില്‍ ഞാനെഴുതിയ ഒരു പ്രാര്‍ത്ഥനാഗീതം. ഖണ്ഡഗതിയിലാണ്(താളം:ചെമ്പ/ഝമ്പ)ചൊല്ലിയിരിയ്ക്കുന്നത്
രാഗം:മലയമാരുതം
സംഗീതം:ശ്രീ.മൂര്‍ത്തിയേടം പ്രമോദ്

Tuesday, September 1, 2009

മലയാളകവിതാസാഹിത്യചരിത്രത്തിന്, വിശിഷ്യ, അക്ഷരശ്ലോകകലയ്ക്ക് പ്രാത:സ്മരണീയരാണല്ലോ വെണ്മണിക്കവികള്‍.അച്ഛന്‍ നമ്പൂതിരിപ്പാട് രചിച്ച “ഓമനക്കുട്ടന്‍ ഗോവിന്ദന്‍ ...” മൂളിയിട്ടില്ലാത്ത മലയാളിയുണ്ടാകുമോ?!“മോഹനച്ഛായ”യില്‍ ...
ആധുനികമലയാളഭാഷയുടെ പിതാവാണല്ലോ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ .മഹാഭാരതം കിളിപ്പാട്ടിലെ “കര്‍ണ്ണപര്‍വ്വ”ത്തിലുള്ളതാണ് ഈ “പാര്‍ത്ഥസാരഥീവര്‍ണ്ണന”.രാഗം : നീലാംബരി
“മലയാളം” എന്ന ഈ കവിത രചിച്ചത് “ശ്രീ.ഓ. എന്‍ .വി.കുറുപ്പ്”.“മോഹനം” രാഗത്തിന്റെ ഛായയിലാണ് ഞാന്‍ ചൊല്ലിയിരിയ്ക്കുന്നത്...പൊന്നോണാശംസകള്‍‍...

Monday, August 24, 2009

“ശ്രീ.മൂര്‍ത്തിയേടം സുധാകരന്‍” രചനയും സംവിധാനവും നിര്‍വ്വഹിച്ച “ബിന്ദുമാലിനി” രാഗത്തിലുള്ള ഒരു ലളിതഗാനം...പാടിയിരിയ്ക്കുന്നത് “ ശ്രീ.മുക്കിരിക്കാട് ജയന്‍ ”
“മാപ്പ്” എന്ന ഈ കവിത ചൊല്ലിയിരിയ്ക്കുന്നത് ശ്രീകൃഷ്ണപുരം എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിനി കുമാരി.ഹിത വാസുദേവന്‍ (താഴയങ്കോട്ടത്ത് മന).“ശബ്ദസുന്ദര”നായ വള്ളത്തോളിന്റെ “മോഹന”മായ ഒരു കവിത...

Sunday, August 23, 2009

ഉജ്ജ്വലശബ്ദാഢ്യനും ഉല്ലേഖഗായകനുമായ “ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍” തന്റെ സ്നേഹസങ്കല്പം വെളിപ്പെടുത്തുന്ന “പ്രേമസങ്ഗീത”ത്തിലെ വരികള്‍ “മദ്ധ്യമാവതി”യില്‍...
“വഴിവെട്ടുന്നവരോട്” എന്ന ഈ കവിത ചൊല്ലിയിരിയ്ക്കുന്നത് “കാവടിച്ചിന്തി”ന്റെ ശൈലിയിലാണ്.പരമ്പരാഗതമാര്‍ഗ്ഗങ്ങളില്‍ നിന്നു വേറിട്ടു സഞ്ചരിയ്ക്കുവാന്‍ ശ്രമിയ്ക്കുന്നവര്‍ നേരിടുന്ന വെല്ലുവിളികളത്രേ “എന്‍ .എന്‍ .കക്കാട്” ചിത്രീകരിയ്ക്കുന്നത്...


Friday, August 21, 2009

ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി കെ.വിഷ്ണു (കുരുപ്പക്കാട്ടു മന) ചൊല്ലിയതാണ് “കേതകീസുമങ്ങള്‍...” എന്നു തുടങ്ങുന്ന ഈ ലളിതഗാനം...
“മഴപ്പൊട്ടന്‍ ” “ശ്രീ.മോഹനകൃഷ്ണന്‍ കാലടി”യുടെ ശ്രദ്ധേയമായ കവിതകളിലൊന്നാണ്.വേനലവധിയ്ക്കു ശേഷം സ്കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികളോടൊപ്പം ഓടിക്കിതച്ചെത്താറുള്ള “മഴച്ചെക്കനും” 'കളവു' കാട്ടിത്തുടങ്ങിയതിലുള്ള വേദന...“അമൃതവര്‍ഷിണി”യില്‍...
Get this widget | Track details | eSnips Social DNA

Thursday, August 20, 2009

നഷ്ടബാല്യസ്മൃതികളുണര്‍ത്തുന്നവയാണ് “ശ്രീ.മോഹനകൃഷ്ണന്‍ കാലടി”യുടെ പല കവിതകളും...“കളിവാനം” എന്ന ഈ കവിത “മിനുക്കം” എന്ന സമാഹാരത്തിലുള്ളതാണ്...“മദ്ധ്യമാവതി”യുടെ ഛായയില്‍...
Get this widget | Track details | eSnips Social DNA
“കാണെക്കാണെ”വറ്റിവരളുന്ന പുഴയുടെ കണ്ണീരുറവയാണ് ശ്രീ.പി.പി.രാമചന്ദ്രന്‍ രചിച്ച “പട്ടാമ്പിപ്പുഴമണലില്‍”.പുഴയുടെ നൊമ്പരം ആത്മനൊമ്പരമാക്കി മാറ്റിയ കവിഹൃദയത്തെ “അമീര്‍കല്ല്യാണി”യിലൊഴുക്കാന്‍ ഒരു ചെറിയ പരിശ്രമം...

Wednesday, August 19, 2009

“പുല്ലായ് ജനിയ്ക്കരുതോ...” എന്നു തുടങ്ങുന്ന ഈ അര്‍ദ്ധശാസ്ത്രീയഗാനത്തിന്റെ രചന : അഡ്വക്കേറ്റ് മാന്നാര്‍ ഗോപാലന്‍ നായര്‍, സംഗീതം : മാവേലിക്കര രാമനാഥന്‍...ഷഹാന,മദ്ധ്യമാവതി,ശുഭപന്തുവരാളി എന്നീ രാഗങ്ങളിലൂടെ...

ഇടയ്ക്ക : ശ്രീ.വെള്ളിനേഴി ആനന്ദ്
മികച്ച വാഗ്മിയും കലാനിരൂപകനും അക്ഷരശ്ലോകവിദഗ്ദ്ധനുമായ ശ്രീ.കെ.ബി.രാജാനന്ദ് രചിച്ച “ഗോപികാഗീതം”...
രാധാകൃഷ്ണവിരഹകഥ മറ്റൊരു കവിതയായ് മാറുന്നു...
രാഗച്ഛായ : ശിവരഞ്ജിനി
യുവകവിയായ ശ്രീ.മനോജ് കുറൂര്‍ എഴുതിയ തൃത്താളക്കേശവന്‍ എന്ന ഈ കവിത “ഹംസദ്ധ്വനി” രാഗത്തിന്റെ ഛായയിലാണു ചൊല്ലിയിരിയ്ക്കുന്നത്...“തായമ്പകയുടെ വ്യവസ്ഥാപിത സങ്കല്‍പ്പങ്ങള്‍ തകിടം മറിച്ച തൃത്താല കേശവപ്പൊതുവാളിന്റെ തായമ്പകയെക്കുറിച്ച് ഒരു അക്ഷരത്തായമ്പക”
തായമ്പകയുടെ പതികാലം,കൂറ്,ഇരുകിട എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു പ്രതീതിയുണ്ടാക്കാന്‍ ശ്രീ.മനോജിനു കഴിഞ്ഞിരിയ്ക്കുന്നു
കലാലോകത്തെ അസ്തമിച്ചുപോയ ആനന്ദകരമായ ഉന്മാദമായിരുന്നു തൃത്താലക്കേശവന്‍
മഹാകവി അക്കിത്തത്തിന്റെ “കരിഞ്ചന്ത” എന്ന ഒരു പഴയ കവിത ഒന്നു ശ്രദ്ധിയ്ക്കൂ...
പെണ്മക്കളെ ഭാരമായി കരുതിയിരുന്ന ഒരു അച്ഛന്‍നമ്പൂതിരി തന്റെ മകളെ എങ്ങനെ ‘ഭാരമല്ലാ’താക്കി എന്ന സത്യം ഇവിടെ അനാവൃതമാകുന്നു...
ചില പദങ്ങളെ പരിചയപ്പെടുത്തുന്നു :
കുട്ടിക്കാവ് - നമ്പൂതിരിപ്പെണ്‍കിടാങ്ങളെ ഭൃത്യര്‍ സംബോധന ചെയ്തിരുന്ന ആചാരപദം
മനതിരിച്ചല്‍ - പെണ്‍കുട്ടിയുടെ വിവാഹം
കാത്തിരിപ്പറ - Waiting Room
“കാപി” എന്ന രാഗത്തിന്റെ ഛായയിലാണ് ഈ കവിത ഞാന്‍ ചൊല്ലിയിരിയ്ക്കുന്നത്...
Get this widget | Track details | eSnips Social DNA

Friday, August 14, 2009

സംവിത

സങ്ഗീതവും കവിതയും ചേര്‍ന്നതത്രേ “സംവിത”
കവിതയ്ക്കു സങ്ഗീതം വേണ്ടതുണ്ടോ-ഉണ്ടെങ്കില്‍ എത്രത്തോളമാവാം-തുടങ്ങിയ ചിന്തകളാണ് ഈ ബ്ലോഗിനു പിറവിയേകിയത്.സമാനമതികള്‍ക്കെല്ലാം സ്വാഗതം...
വൃത്തം,താളം തുടങ്ങിയവ നിര്‍ണ്ണയിയ്ക്കാനാവാത്ത ‘ഗദ്യകവിതകളാ’ണല്ലോ ഇന്ന് പലരും എഴുതുന്നത്.ഭാഷാതലത്തിലും ഭാവനാതലത്തിലും ആശയതലത്തിലും മികച്ച നിലവാരം പുലര്‍ത്തുന്ന കവിതകള്‍ ഇക്കൂട്ടത്തില്‍ ധാരാളമുണ്ട്.പക്ഷേ, ‘ചൊല്ലിരസിയ്ക്കുക’ എന്ന ലക്ഷ്യസാക്ഷാത്കാരം പലപ്പോഴും സാധിയ്ക്കുന്നില്ല.
കവിത ചൊല്ലാനും ആസ്വദിയ്ക്കാനും താത്പര്യമുള്ളവര്‍ക്കു സ്വാഗതം...